മനുഷ്യഭാഷ, യന്ത്രബുദ്ധി
ശാസ്ത്രഗതി (ജൂൺ 2022) പ്രസിദ്ധീകരിച്ച ലേഖനം
ആമുഖം മനുഷ്യർക്കു നൈസർഗ്ഗികമായുള ഒരു കഴിവാണ് ഭാഷ. കുഞ്ഞുങ്ങൾ ഏതു ഭാഷയും അവരുടെ പരിസരങ്ങളിൽ നിന്നും സ്വാഭാവികമായി നേടിയെടുക്കുന്നു. ഈ ശേഷി ഒരു കമ്പ്യൂട്ടറിന് കൈവരിക്കാൻ അത്ര എളുപ്പമല്ല. സിനിമാടിക്കറ്റ് ബുക്ക് ചെയ്യാനും, ഭക്ഷണം ഓർഡർ ചെയ്യാനും, മെയിലയക്കാനും, അലാറം വെയ്ക്കാനുമൊക്കെ ഇംഗ്ലീഷ് ഭാഷയിൽ പറഞ്ഞാൽ ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ അസിസ്റ്റന്റുകളൊക്കെ ഇന്നുണ്ട്. ഇതിനർത്ഥം യന്ത്രങ്ങൾ ഭാഷാശേഷി കൈവരിച്ചുവെന്നാണോ? മലയാളമുൾപ്പെടെയുള്ള മറ്റു ഭാഷകളും കമ്പ്യൂട്ടറുകൾക്കു വഴങ്ങുമോ? അതിനു കൃത്രിമബുദ്ധി ആവശ്യമുണ്ടോ? ഈ വിഷയങ്ങളൊക്കെ പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.
യന്ത്രങ്ങൾക്ക് സ്വയം പഠിക്കാനാകുമോ? ചുറ്റുപാടുമുള്ള ശബ്ദങ്ങൾ പിടിച്ചെടുക്കാനുള്ള ഉപകരണം എല്ലാ ഫോണുകളിലുമുണ്ട്. ആ ശബ്ദത്തിൽ നിന്നും സംസാരം വേർതിരിച്ച്, പറഞ്ഞതെന്തെന്ന് തിരിച്ചറിയാനുള്ള സംവിധാനം പല ഭാഷകളിലും ഇന്ന് സാധ്യമാണ്.
[Read More]