EMNLP 2024

Empirical Methods in Natural Language Processing (EMNLP), കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിന്റെ ലോകോത്തര കോൺഫറൻസ് വേദികളിലൊന്നാണ്. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ Virtual Resource Centre for Language Computing (VRCLC) എന്ന ഭാഷാകമ്പ്യൂട്ടിങ്ങ് കേന്ദ്രത്തെ പ്രതിനിധീകരിച്ച് കോൺഫറൻസിൽ പങ്കെടുത്ത് ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. VRCLCയിലെ പ്രാദേശികഭാഷാഗവേഷണം ഇംഗ്ലീഷ് ഭാഷയ്ക്ക് അനുയോജ്യമായ വിധത്തിലുള്ള ഏറ്റവും മികച്ച ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡലുകളുടെ നിർമ്മാണത്തിൽ ഒരുപാട് ബഹുരാഷ്ട്ര കമ്പനികൾ മത്സരിക്കുന്നുണ്ട്. അതിൽ ചില എഐ മോഡലുകളൊക്കെ ബഹുഭാഷാശേഷിയുള്ളതാണെന്നൊക്കെ അവർ അവകാശപ്പെടുമ്പോഴും അവയിലൊക്കെ കൃത്യത ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ പലപ്പോഴും ഉണ്ടാകാറില്ല. ഇംഗ്ലീഷിതര ഭാഷകൾക്കുള്ള ഭാഷാകമ്പ്യൂട്ടിങ്ങ്, സ്പീച്ച് എഐ മോഡലുകളുടെ നിർമ്മാണം ഒക്കെ പല കാരണങ്ങൾ കൊണ്ട് ബുദ്ധിമുട്ടുള്ളതാണ്. [Read More]