എന്താണ് ഓപ്പൺടൈപ്പ് എഞ്ചിനീയറിങ്ങ് ?
ഗായത്രിയുടെ റിലീസ് കാർഡ് പുറത്തിറങ്ങിയപ്പോൾ മുതൽ പലരും അന്വേഷിക്കുന്നുണ്ട് എന്താണീ ഓപ്പൺടൈപ്പ് എഞ്ചിനീയറിങ്ങ് എന്ന്? ലളിതമായി പരിചയപ്പെടുത്താം. വിശദമായി ഒരു ലേഖനപരമ്പര തന്നെ മുമ്പ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ബ്ലോഗിൽ സന്തോഷിനും രജീഷിനുമൊപ്പം എഴുതിയിട്ടും ഉണ്ട്.
ഫോണ്ട് എന്ന സോഫ്റ്റ്വെയർ ഒരേസമയം കലയുടേയും സാങ്കേതികവിദ്യയുടേയും സമന്വയമാണ്. കലയുടെ അംശം അതിലെ അക്ഷരരൂപങ്ങളുടെ ഡിസൈനിലാണുള്ളത്. ആയിരത്തിഒരുന്നൂറിൽപ്പരം അക്ഷരരൂപങ്ങൾ മലയാളത്തിലെ ഒരു സമഗ്രലിപിസഞ്ചയ ഫോണ്ടിലുണ്ടാവും. ഡിസൈൻ പ്ലാനിനനുസരിച്ച് ഇത് വ്യത്യാസപ്പെടാം, കുറഞ്ഞത് എഴുന്നൂറൊക്കെ ഉണ്ടാകും.
യൂണിക്കോഡ് മലയാളത്തിലെ അടിസ്ഥാന അക്ഷരങ്ങൾ നമ്മൾ അക്ഷരമാലയായി സ്കൂളിൽ പഠിക്കുന്ന സ്വരങ്ങളും വ്യഞ്ജനങ്ങളും മാത്രമല്ല. മലയാള അക്കങ്ങൾ, ചിഹ്നരൂപങ്ങൾ ഒപ്പം ഇന്നുപയോഗത്തിലില്ലാത്ത പല പുരാതനലിപി രൂപങ്ങളും ഒക്കെചേരുന്നതാണ്.
[Read More]