മനുഷ്യഭാഷ, യന്ത്രബുദ്ധി

ശാസ്ത്രഗതി (ജൂൺ 2022) പ്രസിദ്ധീകരിച്ച ലേഖനം ആമുഖം മനുഷ്യർക്കു നൈസർഗ്ഗികമായുള ഒരു കഴിവാണ് ഭാഷ. കുഞ്ഞുങ്ങൾ ഏതു ഭാഷയും അവരുടെ പരിസരങ്ങളിൽ നിന്നും സ്വാഭാവികമായി നേടിയെടുക്കുന്നു. ഈ ശേഷി ഒരു കമ്പ്യൂട്ടറിന് കൈവരിക്കാൻ അത്ര എളുപ്പമല്ല. സിനിമാടിക്കറ്റ് ബുക്ക് ചെയ്യാനും, ഭക്ഷണം ഓർഡർ ചെയ്യാനും, മെയിലയക്കാനും, അലാറം വെയ്ക്കാനുമൊക്കെ ഇംഗ്ലീഷ് ഭാഷയിൽ പറഞ്ഞാൽ ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ അസിസ്റ്റന്റുകളൊക്കെ ഇന്നുണ്ട്. ഇതിനർത്ഥം യന്ത്രങ്ങൾ ഭാഷാശേഷി കൈവരിച്ചുവെന്നാണോ? മലയാളമുൾപ്പെടെയുള്ള മറ്റു ഭാഷകളും കമ്പ്യൂട്ടറുകൾക്കു വഴങ്ങുമോ? അതിനു കൃത്രിമബുദ്ധി ആവശ്യമുണ്ടോ? ഈ വിഷയങ്ങളൊക്കെ പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ. യന്ത്രങ്ങൾക്ക് സ്വയം പഠിക്കാനാകുമോ? ചുറ്റുപാടുമുള്ള ശബ്ദങ്ങൾ പിടിച്ചെടുക്കാനുള്ള ഉപകരണം എല്ലാ ഫോണുകളിലുമുണ്ട്. ആ ശബ്ദത്തിൽ നിന്നും സംസാരം വേർതിരിച്ച്, പറഞ്ഞതെന്തെന്ന് തിരിച്ചറിയാനുള്ള സംവിധാനം പല ഭാഷകളിലും ഇന്ന് സാധ്യമാണ്. [Read More]

നിർമിതബുദ്ധിയുടെ കാലത്തെ ഭാഷാസാങ്കേതികവിദ്യ

Photo by Markus Spiske on Unsplash ജനയുഗം ഓണപ്പതിപ്പിനു വേണ്ടിയെഴുതി പ്രസിദ്ധീകരിച്ച ലേഖനം ആമുഖം ഭാഷയുടെ ഉപയോഗത്തെ സാങ്കേതികവിദ്യ വളരെയധികം സ്വാധീനിക്കുന്നുണ്ട്. കൈയിലൊതുങ്ങുന്ന കമ്പ്യൂട്ടിങ്ങ് ഉപകരണങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാകുന്ന കാലമാണിത്. അപ്പോൾ മനുഷ്യരോടെന്നപോലെ സ്വാഭാവികമായി അവയോടും സംവദിക്കുന്നതിന്റെ ആവശ്യം വർദ്ധിക്കുന്നു. ആപ്പിളിന്റെ സിരിയും, ആമസോണിന്റെ അലക്സയും ഡിജിറ്റൽ അസിസ്റ്റന്റുകളായി സേവനം തുടങ്ങിക്കഴിഞ്ഞു. വെറും വാചാനിർദ്ദേശങ്ങൾ കൊണ്ട് നമുക്കായി സിനിമാടിക്കറ്റ് ബുക്ക് ചെയ്യാനും, ഭക്ഷണം ഓർഡർ ചെയ്യാനും, മെയിലയക്കാനും, അലാറം വെയ്ക്കാനുമൊക്കെ ഇത്തരം ഡിജിറ്റൽ അസിസ്റ്റന്റുകൾക്ക് ഇന്ന് കഴിയും. വളരെ കണിശമായ പ്രോഗ്രാമിങ്ങ് നിർദ്ദേശങ്ങൾ പ്രകാരം മാത്രം പ്രവർത്തിക്കുന്ന ഉപകരണങ്ങളൊക്കെ ഇവയ്ക്കുമുന്നിൽ വഴിമാറുകയാണ്. ഇംഗ്ലീഷിൽ മാത്രമല്ല, വിപണിസാദ്ധ്യതകൾ കണ്ട് മറ്റു പ്രാദേശികഭാഷകൾ കൂടി പഠിച്ചെടുത്തു തുടങ്ങിയിരിക്കുന്നു ഇത്തരം പേഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റുകൾ. [Read More]