യൂണിക്കോഡ് പത്താം പതിപ്പ്: മലയാളത്തിന് മൂന്നു പുതിയ കോഡ്പോയിന്റുകൾ കൂടി
യൂണിക്കോഡിന്റെ പത്താം പതിപ്പ് പുറത്തിറങ്ങി. മലയാളത്തിന്റെ കോഡ് ബ്ലോക്കിലേയ്ക്ക് പുതിയ മൂന്നു അക്ഷരങ്ങൾ കൂടി ഔദ്യോഗികമായി ചേർന്നിരിക്കുന്നു. അങ്ങനെ മലയാളത്തിന്റെ കോഡ് ബ്ലോക്കിൽ 117 അക്ഷരങ്ങൾ ആയി.
പുതിയ അക്ഷരങ്ങൾ ഇവയാണ്:
D00 - Combining Anuswara Above 0D3B - Malayalam Sign Vertical Bar Virama 0D3C- Malayalam Sign Circular Virama പ്രാചീനരേഖകളിൽ കണ്ടുവരുന്നവയാണ് ഈ ചിഹ്നങ്ങൾ. അത്തരം ഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷനിലും, പ്രാചീനലിപിസംബന്ധമായ പഠനഗവേഷണങ്ങളിലുമൊക്കെ ഇവ ഉപയോഗിക്കപ്പെട്ടേക്കാം.
0D00 - Combining Anusvara Above ആദ്യത്തേത് 'മുകളിലുള്ള അനുസ്വാരമാണ്'. മലയാളത്തിൽ നാമിന്നുപയോഗിക്കുന്ന അനുസ്വാരത്തിനു തുല്യമായ ഉപയോഗമാണ് പ്രാചീനമലയാളലിപിയിൽ ഈ ചിഹ്നത്തിനുള്ളത്. അതായത് നാമിന്നുപയോഗിക്കുന്ന അനുസ്വാരം മറ്റക്ഷരങ്ങളുടെ അതേ നിരപ്പിൽ തന്നെ കിടന്ന് അതിനിടതുവശത്തുള്ള അക്ഷരത്തോട് ‘മകാരം’ ചേർക്കുമ്പോളുള്ള ഉച്ചാരണം നൽകുന്നു.
[Read More]