ബ്രിട്ടാനിയിൽ, അറ്റ്ലാന്റിക്ക് തീരത്ത്

ഫ്രാൻസിന്റെ വടക്കുപടിഞ്ഞാറുള്ള ഒരു പ്രവിശ്യയാണ് ബ്രിട്ടാനി. പേരുകേട്ട യൂറോപ്യൻ നഗരങ്ങളുടെ തിരക്കേതുമില്ല. ഉള്ളത് ചെറുപട്ടണങ്ങളും ഗ്രാമങ്ങളും മാത്രം. പടിഞ്ഞാറ് മത്സ്യസമ്പന്നമായ അറ്റ്ലാന്റിക്ക് സമുദ്രതീരം. കൃഷിയും അനുബന്ധവ്യവസായങ്ങളുമാണ് പ്രധാനവരുമാനം. ബ്രിട്ടാനിയുടെ പടിഞ്ഞാറുള്ള ചെറിയ തീരദേശപട്ടണമാണ് ബ്രെസ്റ്റ്. ലോകഭാഷകളുടെ ലിപിരൂപങ്ങളെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സമ്മേളനം ബ്രെസ്റ്റിലെ ഒരു യൂണിവേഴ്സിറ്റിയിൽ നടക്കുന്നുണ്ട്. അതിൽ പങ്കെടുക്കാനും പ്രബന്ധമവതരിപ്പിക്കുവാനും സന്തോഷും ഞാനും പോകാൻ തയ്യാറെടുക്കുന്ന കൂട്ടത്തിലാണ് ഫ്രഞ്ച് പ്രവിശ്യയായ ബ്രിട്ടാനിയേക്കുറിച്ച് ഇത്രയുമൊക്കെ മനസ്സിലാക്കിയത്. ബ്രെസ്റ്റ് പോർട്ടിനു സമീപം വായിച്ചറിഞ്ഞതിലേറെ അത്ഭുതങ്ങൾ ബ്രിട്ടാനി സമ്മാനിച്ചു. ജൂൺ പാതിയിലായിരുന്നു കോൺഫെറൻസ്. ഉത്തരാർദ്ധഗോളത്തിലെ വേനലിന്റെ മൂർദ്ധന്യം. നമ്മുടെ വേനലുമായൊന്നും താരതമ്യം പറ്റില്ല കേട്ടോ. ഇക്കാലത്ത് ബ്രെസ്റ്റിലെ താപനില വെറും 13 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെ മാത്രമാണ്. [Read More]

ദൈവങ്ങളുടെ ദ്വീപിൽ ഒരു ഇടവേള

വിനോദയാത്രകൾ ജീവിതത്തിന്റെ അജണ്ടയിലങ്ങനെ കാര്യമായുണ്ടായിരുന്നവയല്ല. താത്പര്യമില്ലാത്തതുകൊണ്ടല്ല, ധൈര്യപ്പെടാത്തതുകൊണ്ട്. കാലം ചില കോലങ്ങളൊക്കെ കെട്ടി ചിലപ്പോഴൊക്കെ നമ്മളെ വല്ലാതെ മിടുക്കരാക്കിക്കളയും. അങ്ങനെയൊരു നിമിഷത്തിലായിരുന്നു പതിവുകൾ വിട്ടു ബാലിയാത്രയ്ക്കൊരു ടിക്കറ്റ് ഞങ്ങളെടുത്തത്. ഒരു മാസത്തെ കാത്തിരുപ്പായിരുന്നു പിന്നെ. കാണാനുള്ള കാഴ്ചകളുടെ ട്രെയിലർ ഷോട്ടുകൾ യാത്രാസഹായികളായ വെബ്സൈറ്റുകൾ ദിവസേന നിരത്തിക്കൊണ്ടിരുന്നു. ബാലിയുടെ സ്ഥാനം ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ പൊതുവിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അവയ്ക്കിടയിൽ ഹൈന്ദവസംസ്കാരം പേറുന്ന ഒരു ദ്വീപാണ് ബാലി. അയ്യായിരത്തിഎഴുന്നൂറോളം ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ കൊച്ചു ദ്വീപിന്റെ പരപ്പ്. നമ്മുടെ കേരളം ഇതിന്റെ ഏഴിരട്ടിയുണ്ടെന്നോർക്കുക. ചുറ്റോടുചുറ്റുമുള്ള കടലോരങ്ങളുടെ ചാരുത മുതൽ അഗ്നിപർവ്വതങ്ങളുടെ ഗാംഭീര്യം വരെ ഈ ഭൂവിഭാഗം ആവാഹിച്ചിരിക്കുന്നു. ടൂറിസം ഇന്ന് ബാലിയുടെ വലിയ വ്യവസായവും പ്രധാന വരുമാന മാർഗ്ഗവുമാണ്. [Read More]