ഗായത്രിയുടെ റിലീസ് കാർഡ് പുറത്തിറങ്ങിയപ്പോൾ മുതൽ പലരും അന്വേഷിക്കുന്നുണ്ട് എന്താണീ ഓപ്പൺടൈപ്പ് എഞ്ചിനീയറിങ്ങ് എന്ന്? ലളിതമായി പരിചയപ്പെടുത്താം. വിശദമായി ഒരു ലേഖനപരമ്പര തന്നെ മുമ്പ് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ബ്ലോഗിൽ സന്തോഷിനും രജീഷിനുമൊപ്പം എഴുതിയിട്ടും ഉണ്ട്.
ഫോണ്ട് എന്ന സോഫ്റ്റ്‌വെയർ ഒരേസമയം കലയുടേയും സാങ്കേതികവിദ്യയുടേയും സമന്വയമാണ്. കലയുടെ അംശം അതിലെ അക്ഷരരൂപങ്ങളുടെ ഡിസൈനിലാണുള്ളത്. ആയിരത്തിഒരുന്നൂറിൽപ്പരം അക്ഷരരൂപങ്ങൾ മലയാളത്തിലെ ഒരു സമഗ്രലിപിസഞ്ചയ ഫോണ്ടിലുണ്ടാവും. ഡിസൈൻ പ്ലാനിനനുസരിച്ച് ഇത് വ്യത്യാസപ്പെടാം, കുറഞ്ഞത് എഴുന്നൂറൊക്കെ ഉണ്ടാകും.
യൂണിക്കോഡ് മലയാളത്തിലെ അടിസ്ഥാന അക്ഷരങ്ങൾ നമ്മൾ അക്ഷരമാലയായി സ്കൂളിൽ പഠിക്കുന്ന സ്വരങ്ങളും വ്യഞ്ജനങ്ങളും മാത്രമല്ല. മലയാള അക്കങ്ങൾ, ചിഹ്നരൂപങ്ങൾ ഒപ്പം ഇന്നുപയോഗത്തിലില്ലാത്ത പല പുരാതനലിപി രൂപങ്ങളും ഒക്കെചേരുന്നതാണ്.
[Read More]
Gayathri: New Malayalam Typeface
Swathanthra Malayalam Computing proudly announces Gayathri – a new typeface for Malayalam. Gayathri has its glyphs designed by Binoy Dominic, opentype engineering done by Kavya Manohar and the project coordinated by Santhosh Thottingal.
This typeface was financially supported by Kerala Bhasha Institute, a Kerala government agency under department of cultural affairs.
Gayathri is a display typeface, available in Regular, Bold, Thin style variants. It is licensed under Open Font License.
[Read More]
Malayalam Phonetic Analyser: Version 1.0.0
Edit (September 20,2022): A detailed report on this is now available as a journal article
In the previous post, I had shared the work in progress version of a finite state transducer based Malaylam phonetic analyser. A phonetic analyser analyses the written form of the text to give the phonetic characteristics of the grapheme sequence.
Understanding the phonetic characteristics of a word is helpful in many computational linguistic problems. For instance, translating a word into its phonetic representation is needed in the synthesis of a text to speech (TTS) system.
[Read More]
FST based Malayalam Phonetic Analyser
Edit (September 20,2022): A detailed report on this is now available as a journal article
What is a Phonetic analyser? ‘Phoneme’ is the fundamental unit in the the speech system of the language. ‘Grapheme’ is the fundamental unit in the writing system. From one or more graphemes a phoneme can be synthesized. A phonetic analyser analyses the written form of the text to give the phonetic characteristics of the grapheme sequence.
[Read More]
ബ്രിട്ടാനിയിൽ, അറ്റ്ലാന്റിക്ക് തീരത്ത്
ഫ്രാൻസിന്റെ വടക്കുപടിഞ്ഞാറുള്ള ഒരു പ്രവിശ്യയാണ് ബ്രിട്ടാനി. പേരുകേട്ട യൂറോപ്യൻ നഗരങ്ങളുടെ തിരക്കേതുമില്ല. ഉള്ളത് ചെറുപട്ടണങ്ങളും ഗ്രാമങ്ങളും മാത്രം. പടിഞ്ഞാറ് മത്സ്യസമ്പന്നമായ അറ്റ്ലാന്റിക്ക് സമുദ്രതീരം. കൃഷിയും അനുബന്ധവ്യവസായങ്ങളുമാണ് പ്രധാനവരുമാനം. ബ്രിട്ടാനിയുടെ പടിഞ്ഞാറുള്ള ചെറിയ തീരദേശപട്ടണമാണ് ബ്രെസ്റ്റ്. ലോകഭാഷകളുടെ ലിപിരൂപങ്ങളെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സമ്മേളനം ബ്രെസ്റ്റിലെ ഒരു യൂണിവേഴ്സിറ്റിയിൽ നടക്കുന്നുണ്ട്. അതിൽ പങ്കെടുക്കാനും പ്രബന്ധമവതരിപ്പിക്കുവാനും സന്തോഷും ഞാനും പോകാൻ തയ്യാറെടുക്കുന്ന കൂട്ടത്തിലാണ് ഫ്രഞ്ച് പ്രവിശ്യയായ ബ്രിട്ടാനിയേക്കുറിച്ച് ഇത്രയുമൊക്കെ മനസ്സിലാക്കിയത്.
ബ്രെസ്റ്റ് പോർട്ടിനു സമീപം
വായിച്ചറിഞ്ഞതിലേറെ അത്ഭുതങ്ങൾ ബ്രിട്ടാനി സമ്മാനിച്ചു. ജൂൺ പാതിയിലായിരുന്നു കോൺഫെറൻസ്. ഉത്തരാർദ്ധഗോളത്തിലെ വേനലിന്റെ മൂർദ്ധന്യം. നമ്മുടെ വേനലുമായൊന്നും താരതമ്യം പറ്റില്ല കേട്ടോ. ഇക്കാലത്ത് ബ്രെസ്റ്റിലെ താപനില വെറും 13 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെ മാത്രമാണ്.
[Read More]
Talk on 'Malayalam orthographic reforms' at Grafematik 2018
Santhosh and I presented a paper on ‘Malayalam orthographic reforms: impact on language and popular culture’ at Graphematik conference held at IMT Atlantique, Brest, France on 14th and 15th of June, 2018. Our session was chaired by Dr. Christa Dürscheid.
The paper we presented is available here. The video of our presentation is available in youtube.
Grafematik is a conference, first of its kind, bringing together disciplines concerned with writing systems and their representation in written communication.
[Read More]
u and uː vowel signs of Malayalam
The reformed or simplified orthographic script style of Malayalam was introduced in 1971 by this government order. This is what is taught in schools. The text book content is also in reformed style. The prevailing academic situation does not facilitate the students to learn the exhaustive and rich orthographic set of Malayalam script. At the same time they observe a lot of wall writings, graffiti, bill-boards and handwriting sticking to the exhaustive orthographic set.
[Read More]
Typoday 2018
Santhosh and I jointly presented a paper at Typoday 2018. The paper was titled ‘Spiral splines in typeface design: A case study of Manjari Malayalam typeface’. The full paper is available here. The presentation is available here.
Typoday is the annual conference where typographers and graphic designers from academia and industry come up with their ideas and showcase their work. Typoday 2018 was held at Convocation Hall, University of Mumbai.
[Read More]
ദൈവങ്ങളുടെ ദ്വീപിൽ ഒരു ഇടവേള
വിനോദയാത്രകൾ ജീവിതത്തിന്റെ അജണ്ടയിലങ്ങനെ കാര്യമായുണ്ടായിരുന്നവയല്ല. താത്പര്യമില്ലാത്തതുകൊണ്ടല്ല, ധൈര്യപ്പെടാത്തതുകൊണ്ട്. കാലം ചില കോലങ്ങളൊക്കെ കെട്ടി ചിലപ്പോഴൊക്കെ നമ്മളെ വല്ലാതെ മിടുക്കരാക്കിക്കളയും. അങ്ങനെയൊരു നിമിഷത്തിലായിരുന്നു പതിവുകൾ വിട്ടു ബാലിയാത്രയ്ക്കൊരു ടിക്കറ്റ് ഞങ്ങളെടുത്തത്. ഒരു മാസത്തെ കാത്തിരുപ്പായിരുന്നു പിന്നെ. കാണാനുള്ള കാഴ്ചകളുടെ ട്രെയിലർ ഷോട്ടുകൾ യാത്രാസഹായികളായ വെബ്സൈറ്റുകൾ ദിവസേന നിരത്തിക്കൊണ്ടിരുന്നു.
ബാലിയുടെ സ്ഥാനം
ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ പൊതുവിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും അവയ്ക്കിടയിൽ ഹൈന്ദവസംസ്കാരം പേറുന്ന ഒരു ദ്വീപാണ് ബാലി. അയ്യായിരത്തിഎഴുന്നൂറോളം ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഈ കൊച്ചു ദ്വീപിന്റെ പരപ്പ്. നമ്മുടെ കേരളം ഇതിന്റെ ഏഴിരട്ടിയുണ്ടെന്നോർക്കുക. ചുറ്റോടുചുറ്റുമുള്ള കടലോരങ്ങളുടെ ചാരുത മുതൽ അഗ്നിപർവ്വതങ്ങളുടെ ഗാംഭീര്യം വരെ ഈ ഭൂവിഭാഗം ആവാഹിച്ചിരിക്കുന്നു. ടൂറിസം ഇന്ന് ബാലിയുടെ വലിയ വ്യവസായവും പ്രധാന വരുമാന മാർഗ്ഗവുമാണ്.
[Read More]
യൂണിക്കോഡ് പത്താം പതിപ്പ്: മലയാളത്തിന് മൂന്നു പുതിയ കോഡ്പോയിന്റുകൾ കൂടി
യൂണിക്കോഡിന്റെ പത്താം പതിപ്പ് പുറത്തിറങ്ങി. മലയാളത്തിന്റെ കോഡ് ബ്ലോക്കിലേയ്ക്ക് പുതിയ മൂന്നു അക്ഷരങ്ങൾ കൂടി ഔദ്യോഗികമായി ചേർന്നിരിക്കുന്നു. അങ്ങനെ മലയാളത്തിന്റെ കോഡ് ബ്ലോക്കിൽ 117 അക്ഷരങ്ങൾ ആയി.
പുതിയ അക്ഷരങ്ങൾ ഇവയാണ്:
D00 - Combining Anuswara Above 0D3B - Malayalam Sign Vertical Bar Virama 0D3C- Malayalam Sign Circular Virama പ്രാചീനരേഖകളിൽ കണ്ടുവരുന്നവയാണ് ഈ ചിഹ്നങ്ങൾ. അത്തരം ഗ്രന്ഥങ്ങളുടെ ഡിജിറ്റൈസേഷനിലും, പ്രാചീനലിപിസംബന്ധമായ പഠനഗവേഷണങ്ങളിലുമൊക്കെ ഇവ ഉപയോഗിക്കപ്പെട്ടേക്കാം.
0D00 - Combining Anusvara Above ആദ്യത്തേത് 'മുകളിലുള്ള അനുസ്വാരമാണ്'. മലയാളത്തിൽ നാമിന്നുപയോഗിക്കുന്ന അനുസ്വാരത്തിനു തുല്യമായ ഉപയോഗമാണ് പ്രാചീനമലയാളലിപിയിൽ ഈ ചിഹ്നത്തിനുള്ളത്. അതായത് നാമിന്നുപയോഗിക്കുന്ന അനുസ്വാരം മറ്റക്ഷരങ്ങളുടെ അതേ നിരപ്പിൽ തന്നെ കിടന്ന് അതിനിടതുവശത്തുള്ള അക്ഷരത്തോട് ‘മകാരം’ ചേർക്കുമ്പോളുള്ള ഉച്ചാരണം നൽകുന്നു.
[Read More]